ന്യൂഡൽഹി:സ്മാർട്ട് ഫോണുകളാണ് വ്യക്തി വിവരങ്ങളുടെ സുരക്ഷക്ക് ഏറ്റവും ഭീഷണിയെന്ന് ഇൻഫോസിസ് സഹ സ്ഥാപകനും യുണീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യയുടെ മുൻ ചെയർമാനുമായ നന്ദൻ നിലേകനി. ആധാറും വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധെപ്പട്ടുള്ള സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന് നമുക്ക് പുതിയ നിയമം ആവശ്യമാണ്. എന്നാൽ പുതിയ നിയമം വേണമെന്നതിന് ആധാർ മാത്രം കാരണമാകുന്നുവെന്നത് അംഗീകരിക്കാനാകില്ല. ആധാർ വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. എന്നാൽ ഏറ്റവും വലിയ സ്വകാര്യതാ ലംഘനം നടത്തുന്നത് സ്മാർട്ട് ഫോണുകളാണെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് ആളുകൾക്ക് സ്മാർട്ട് ഫോണുകൾ ഉണ്ട്. അവ നിങ്ങളുടെ സംഭാഷണങ്ങൾ റെക്കോർഡ് െചയ്യുന്നു. സന്ദേശങ്ങൾ വായിക്കുന്നു. നിങ്ങൾ എടുക്കുന്ന ചിത്രങ്ങൾ കാണുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു, നിങ്ങൾ നിൽക്കുന്ന സ്ഥലം അതാതു സമയം കൃത്യമായി തിരിച്ചറിയുന്നു. അതായത് 24 മണിക്കൂറും ഒരാൾ എവിെടയാണെന്ന് മനസിലാക്കാനാകും. സ്മാർട്ട് ഫോണിെൻറ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാെണങ്കിൽ ഒരാൾ മദ്യപിച്ചിട്ടുണ്ടോ എന്നു പോലും തിരിച്ചറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാമെത്ത ഏറ്റവും വലിയ സ്വകാര്യതാ പ്രശ്നം ഉദിക്കുന്നത് സി.സി.ടി.വി ക്യാമറകളാണ്. ഇതിനൊന്നും കൃത്യമായ നിയമങ്ങളില്ല. മാളുകളിൽ, റീെട്ടയിൽ ഷോപ്പുകളിൽ, എ.ടി.എമ്മുകളിൽ, ബസ്സ്റ്റാൻഡുകളിൽ, റെയിൽവേസ്റ്റേഷനുകളിൽ, വിമാനത്താവളങ്ങളിൽ, ഹോട്ടലുകളിൽ എല്ലാം നിങ്ങൾ സി.സി.ടി.വി നിരീക്ഷണത്തിലാണ്. ഇപ്പോൾ മുഖം മനസിലാക്കാനുള്ള സംവിധാനം ഉൾപ്പെടുന്ന സി.സി.ടി.വി കാമറകൾ ലഭ്യമാണ്.
മൂന്നാമത് ഇൻറർനെറ്റ് കമ്പനികളും അവയുടെ വിവരശേഖരണവുമാണ്. ഇന്ത്യൻ നിയമത്തിൽ ആവശ്യപ്പെടാത്ത വിവരങ്ങൾ പോലും ഇന്ത്യക്കാർ കമ്പനികൾക്ക് നൽകേണ്ടി വരുന്നു. അവ വിദേശ സർക്കാറുകളുമായി പങ്കുവെക്കെപ്പടുന്നുമുണ്ട്. വിദേശരാജ്യങ്ങളുമായി വിവരം പങ്കുവെക്കുന്നത് ഇന്ത്യൻ സർക്കാറുമായി പങ്കുെവക്കുന്നതിനേക്കാൾ അപകടകരമാണ്. പലതരത്തിൽ സ്വകാര്യ വിവരങ്ങൾ നമ്മൾ പ്രസിദ്ധപ്പെടുത്തുന്നു. സ്വകാര്യ വിവരങ്ങളുടെ സുനാമി തെന്നയാണ് നമുക്ക് ചുറ്റും. അവയുണ്ടാക്കുന്ന പ്രശ്നങ്ങളൊന്നും ആധാർ കൊണ്ടുണ്ടാകില്ല. സ്വകാര്യതാ സംരക്ഷണ നിയമം കൂടി െകാണ്ടുവന്നാൽ ആധാർ ആ നിയമത്തിനു കീഴിലാകുമെന്നും നന്ദൻ നിലേകനി പറഞ്ഞു. സെൽഫോൺ ഉണ്ടാക്കുന്ന സുരക്ഷാ പ്രശ്നങ്ങളൊന്നും ആധാറുകൊണ്ടുണ്ടാകുന്നില്ലെന്നും നന്ദൻ നിലേകനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.