പട്ന: 12ാം ക്ലാസ് പരീക്ഷയിൽ വ്യാപക കോപ്പിയടിയെ തുടർന്ന് 1000 വിദ്യാർഥികളെ പുറത്താക്കിയതായി ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് ചെയർമാൻ ആനന്ദ് കിഷോർ പറഞ്ഞു. 25 വ്യാജ എക്സാമിനർമാരും പിടിയിലായി. ഇവർക്കെതിരെ കേസെടുത്തു. ഫെബ്രുവരി ആറിന് ആരംഭിച്ച പരീക്ഷ വെള്ളിയാഴ്ചയാണ് അവസാനിച്ചത്. കഴിഞ്ഞവർഷം 12ാം ക്ലാസ് ആർട്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് 42കാരനാണ്. വയസ്സിൽ കൃത്രിമം കാണിച്ച് ഇയാൾ പരീക്ഷയെഴുതുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.