പട്ന: ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരണത്തിന് കീഴടങ്ങേണ്ടിവരുന്ന ദുരവസ്ഥ അവസാനിക്കുന്നില്ല. ശനിയാഴ്ചയോടെ മരണം 150ലേറെയായി. എന്നാൽ, ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിൽ 113 പേരും കെജ്രിവാളിൽ 21 പേരുമാണ ് മരിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്. അതിനിടെ, മരണം കവർന്ന കുഞ്ഞുങ്ങളുടെ വീടുകൾ ഒരു സംഘം ഡോക്ടർമാർ സന്ദർശിച്ചു. മസ്തിഷ്ക ജ്വരത്തിെൻറ പ്രഭവകേന്ദ്രമെന്ന് കരുതുന്ന മുസഫർപൂരിൽ മരിച്ച കുട്ടികളുടെ വീടുകളാണ് സന്ദർശിച്ചത്. കൂട്ടമരണ കാരണം വീടുകളുടെ മേൽക്കൂരയൊരുക്കാൻ ഉപയോഗിച്ച ആസ്ബസ്റ്റോസാകാമെന്ന നിഗമനം ഡോക്ടർമാർ പങ്കുെവച്ചു. മരണകാരണം സംബന്ധിച്ച വിശദ റിപ്പോർട്ട് വരുംമുെമ്പയാണ് ഈ നിരീക്ഷണം.
കനത്ത ചൂടിനും പോഷകാഹാരക്കുറവിനും പുറമെ ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ വീടുകളിൽ താമസിക്കുന്നതാകാം അസുഖ കാരണമെന്ന് റിപ്പോർട്ടിലുണ്ട്. ഇത്തരം വീടുകളിൽ രാത്രിയിലും മുറിക്കുള്ളിലെ താപനില കുറയാറില്ല. ഒരു വീട്ടിലും കൃത്യമായി റേഷൻ ലഭിച്ചിരുന്നില്ലെന്നു മാതാപിതാക്കൾ സമ്മതിച്ചതായി സംഘം വ്യക്തമാക്കി.
മരിച്ച കുട്ടികൾക്കു ജപ്പാൻജ്വരത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ വീഴ്ച പറ്റിയതായി റിപ്പോർട്ടിലുണ്ട്. മുസഫർപൂരിലെ 289 വീടുകളിലാണ് സംഘമെത്തിയത്. ഇതിൽ 280 കുടുംബങ്ങളും ദാരിദ്രരേഖക്ക് താഴെയുള്ളവരാണ്.
കുട്ടികളെ ചികിത്സിച്ച ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിലെയും എയിംസിലെയും ഡോക്ടർമാർ ഉൾപ്പെട്ടതാണ് പഠനസംഘം. സ്വതന്ത്ര പഠനത്തിെൻറ ഭാഗമായാണ് സന്ദർശനം. അസുഖബാധക്ക് കാരണം മേഖലയിൽ സുലഭമായ ലിച്ചിപ്പഴം കഴിച്ചതാെണന്ന ആക്ഷേപം തള്ളുന്നതാണ് പഠന റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.