ബലാത്സംഗ ശ്രമം: ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം ആറുമാസം അലക്കണമെന്ന് കോടതി

പട്‌ന: ബലാത്സംഗ ശ്രമത്തിന് പിടിയിലായ പ്രതി ഗ്രാമത്തിലെ മുഴുവന്‍ സത്രീകളുടെയും വസ്ത്രം അലക്കണമെന്ന് കോടതി. ബിഹാര്‍ മധുബനിയിലെ കോടതിയാണ് വിചിത്രമായ വിധി പുറപ്പെടുവിച്ചത്.

ഇരയുടേതടക്കം ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം ആറു മാസക്കാലം അലക്കി തേച്ച് നല്‍കണമെന്നാണ് കോടതി വിധിച്ചത്. ബലാത്സംഗ ശ്രമത്തിന് പിടിയിലായ അലക്കുജോലി ചെയ്യുന്ന 20കാരന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുകയായിരുന്നു ഝാന്‍ജര്‍പൂരിലുള്ള കോടതി. പ്രതി ലാലന്‍ കുമാര്‍ സഫി സൗജന്യമായി ഈ സേവനം ചെയ്ത് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

പ്രായം പരിഗണിച്ച് ജാമ്യം നല്‍കണമെന്നും സമൂഹത്തെ സേവിക്കാന്‍ പ്രതി തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചപ്പോഴായിരുന്നു ജഡ്ജി അവിനാഷ് കുമാറിന്റെ ഈ നിര്‍ദേശം.

Tags:    
News Summary - Bihar court asks accused to wash womens clothes as punishment for rape attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.