ന്യൂഡൽഹി: ചിരാഗിെൻറ ചെലവിൽ നിതീഷിനോടുള്ള ജനവിരുദ്ധവികാരം ഒതുക്കി പ്രാദേശിക കക്ഷികളെ അപ്രസക്തരാക്കി മഹാരാഷ്ട്ര മോഡലിൽ ബിഹാറിലും ആധിപത്യത്തിന് ശ്രമിച്ച ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ അവസാന നിമിഷവും അനിശ്ചിതത്വത്തിലാണെന്ന് തെളിയിക്കുന്നതായിരുന്നു ഡൽഹിയിലെ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്തുണ്ടായ ഭാവപ്പകർച്ച. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെന്ന ധാരണയിൽ ആഘോഷത്തിനായി വൈകീട്ട് അഞ്ചു മണിയോടെ ആസ്ഥാന ഗേറ്റുകൾ അണികൾക്ക് തുറന്നുകൊടുത്തിരുന്നു. 'മോദി, മോദി' എന്നാർത്തുവിളിച്ച അണികൾ ആറു മണിക്ക് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വരുമെന്ന അറിയിപ്പ് കിട്ടിയതോടെ ആവേശത്തിെൻറ കൊടുമുടിയിലെത്തി. ദേശീയ അധ്യക്ഷനു പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആഘോഷത്തിന് ആവേശം കൂട്ടാനെത്തുമെന്ന പ്രചാരണംകൂടിയായി. ഇതിനിടയിലാണ് 133 സീറ്റുകളിൽ മുന്നിട്ടുനിന്ന എൻ.ഡി.എ 120ലേക്കു താഴുന്നത് കണ്ടത്. അതോടെ ആറു മണിക്ക് വരുമെന്നു പറഞ്ഞ നഡ്ഡ ആറര കഴിയുമെന്നായി. എന്നാൽ, ഏഴു മണിയായിട്ടും നഡ്ഡ വരാതിരുന്നതുമൂലം ഉത്കണ്ഠയിലായ അണികളെ കൂടുതൽ അസ്വസ്ഥരാക്കി മോദിയും അമിത് ഷായും വരില്ലെന്ന വാർത്തയെത്തി.
അക്ഷരാർഥത്തിൽ കഴുത്തറുപ്പൻ മത്സരമായി ബിഹാറിൽ, ഇതിനിടയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന സ്ഥാനവും സ്കോർബോർഡിൽ ബി.ജെ.പിക്ക് നഷ്ടമായി. 'ജംഗിൾരാജിെൻറ യുവരാജ്' എന്ന് മോദി വിശേഷിപ്പിച്ച തേജസ്വി യാദവിെൻറ ആർ.ജെ.ഡി 76 സീറ്റുകളിൽ ലീഡുമായി ബി.ജെ.പിയെ മറികടന്നു. വോട്ടെണ്ണലിെൻറ അവസാന നിമിഷം എൻ.ഡി.എ 119ലേക്ക് എത്തിയതോടെ പട്നയിലെ ആർ.ജെ.ഡി ആസ്ഥാനത്ത് പ്രതീക്ഷകൾക്ക് ചിറകുവെപ്പിച്ച് ആഘോഷം തുടങ്ങി. രാത്രിയാകുേമ്പാഴും പത്തോളം സീറ്റുകൾ ഇരു ഭാഗത്തേക്കും മാറി മാറി കളിക്കുന്നതിെൻറ അനിശ്ചിതത്വത്തിലായിരുന്നു ബി.ജെ.പി ആസ്ഥാനം. ജെ.ഡി.യു ക്യാമ്പാകട്ടെ, ബി.ജെ.പി ഒതുക്കിയതിനിടയിലും മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.