പാട്ന: ബിഹാർ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരിക്കുന്ന 1066 സ്ഥാനാർത്ഥികളിൽ 328 പേർക്കെതിരെ ക്രിമിനൽ കേസുകളും അതിൽ 224 പേർ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളിൽ പ്രതികളാണെന്നും റിപ്പോർട്ട്. 1064 സ്ഥാനാർഥികളുടെ സത്യവാങ്മൂലം പരിശോധിച്ച അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
244 പേർ അതായത് 23 ശതമാനം സ്ഥാനാർഥികൾക്കെതിരെ ആക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ലൈംഗിക അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതികളിലായി മൂന്നുഘട്ടങ്ങളിലായാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 10 നാണ് വോട്ടെടുപ്പ്.
ഏത് പാർട്ടിയിലാണ് ഏറ്റവും കൂടുതൽ കുറ്റവാളികളായ സ്ഥാനാർഥികൾ?
ഒന്നാം ഘട്ടത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള മിക്ക നേതാക്കളെയും സ്ഥാനാർഥിയായി നിർത്തിയതിൽ ഒന്നാം സ്ഥാനത്തുള്ളത് തേജസ്വി യാദവിൻെറ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) തന്നെയാണ്. തൊട്ട് പിന്നിൽ ബി.ജെ.പി.
ആർ.ജെ.ഡിയിൽ നിന്നുള്ള 41 സ്ഥാനാർഥികളിൽ 30 പേർ അതായത് 73 ശതമാനം പേർ തങ്ങളുടെ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ 29 സ്ഥാനാർത്ഥികളിൽ 21 പേർക്കും (72 ശതമാനം) ക്രിമിനൽ പശ്ചാത്തലമുണ്ട്.
ചിരാഗ് പാസ്വാൻെറ ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി)യിൽ നിന്നുള്ള 41 സ്ഥാനാർഥികളിൽ 24 (59 ശതമാനം), കോൺഗ്രസിൽ നിന്നുള്ള 21 സ്ഥാനാർഥികളിൽ 12 (57 ശതമാനം), ജെ.ഡി.യുവിെൻറ 35 സ്ഥാനാർഥികളിൽ 15 (43 ശതമാനം) മായാവതിയുടെ ബി.എസ്.പിയിൽ നിന്ന് വിശകലനം ചെയ്ത 26 സ്ഥാനാർഥികളിൽ 8 (31 ശതമാനം) പേരും തങ്ങളുടെ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകളുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഗുരുതരമായ കേസുകളുള്ള സ്ഥാനാർഥികൾ
ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ സത്യവാങ്മൂലത്തിൽ ആർ.ജെ.ഡിയുടെ 41 സ്ഥനാർഥികളിൽ 22 പേർ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ആർ.ജെ.ഡിയുടെ തൊട്ട് പിറകെ എൽ.ജെ.പിയുടെ 41 പേരിൽ 20 സ്ഥാനാർഥികളും ഗൗരവമായ കൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടവാണ്. ബി.ജെ.പിയുടെ 29 സ്ഥാനാർഥികളിൽ 13 പേരും, ) കോൺഗ്രസിലെ 21 പേരിൽ ഒമ്പതും, ജെ.ഡി.യുവിലെ 35 സ്ഥാനാർഥികളിൽ 10, ബി.എസ്.പിയിലെ 26 പേരിൽ അഞ്ച് സ്ഥാനാർഥികളും സത്യവാങ്മൂലത്തിൽ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
29 പേർ സ്ഥാനാർത്ഥികൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്. ഇതിൽ മൂന്നുപേർ ബലാത്സംഗ കേസ് പ്രതികളാണ്.
ബിഹാർ തെരഞ്ഞെടുപ്പിലെ കോടിപതികൾ
എ.ഡി.ആർ വിശകലനം ചെയ്ത 1064 പേരിൽ 375 പേർ (35 ശതമാനം) കോടി പതികളാണെന്ന് റിപ്പോർട്ട് പറയുന്നു. 93 സ്ഥാനാർഥികൾ അഞ്ച് കോടി രൂപയും അതിന് മുകളിലുള്ളതുമായ ആസ്തികൾ ഉള്ളവരാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 123 പേർ രണ്ട് കോടി രൂപ മുതൽ അഞ്ച് കോടി രൂപ വരെ ആസ്തിയുള്ളവരാണ്.
ഒന്നാംഘട്ടത്തിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർഥിയുടെയും ആസ്തി ശരാശരി 1.99 കോടി രൂപയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കോടിപതികളുള്ളതും ആർ.ജെ.ഡിയിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.