ന്യൂഡൽഹി: ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ടി.ഡി.പി കേന്ദ്രമന്ത്രിസഭയിൽനിന്ന് പിന്മാറിയതിനൊപ്പം, ബിഹാറിന് പ്രത്യേക പദവിക്ക് അർഹതയുണ്ടെന്ന വാദവുമായി ബി.ജെ.പിയുടെ മറ്റൊരു സഖ്യകക്ഷിയായ ജനതാദൾ-യു. ഝാർഖണ്ഡ് വേർപെട്ടു പോയ ബിഹാറിെൻറ സ്ഥിതി ആന്ധ്രക്ക് സമാനമാണെന്ന് ജനതാദൾ-യു നേതാവ് കെ.സി. ത്യാഗി പറഞ്ഞു. എന്നാൽ, അതിെൻറ പേരിലൊരു ഉടക്ക് മുഖ്യമന്ത്രി നിതീഷ്കുമാറിൽനിന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നില്ല.
ജനരോഷം തണുപ്പിക്കാൻ കേന്ദ്രമന്ത്രിമാരെ പിൻവലിക്കുകയെന്ന മാർഗമാണ് നായിഡു തിരഞ്ഞെടുത്തത്. തെലങ്കാന മുറിച്ചുമാറ്റിയതോടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പുതിയ സംസ്ഥാനമായി മാറിയ ആന്ധ്രയിൽ സജ്ജീകരണം ഒരുക്കുന്നതിന് പ്രത്യേക പദവി കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നുവെന്ന് നായിഡു ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, 14ാം ധനകമീഷനുശേഷം വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്കും പർവതമേഖല സംസ്ഥാനങ്ങൾക്കും മാത്രമാണ് പ്രത്യേക പദവിയുള്ളതെന്ന ന്യായമാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നിരത്തുന്നത്. വികസനത്തിൽ മുടന്തുന്ന ആന്ധ്രക്ക് സഖ്യകക്ഷിയായിട്ടും സഹായം വാങ്ങിച്ചെടുക്കാൻ കഴിഞ്ഞില്ലെന്ന പോരായ്മ മറച്ചുവെക്കാനാണ് നായിഡു കേന്ദ്രവുമായി പോർമുഖം തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.