പട്ന: ബിഹാറിൽ 17കാരിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തു. സരൺ എന്ന സ്ഥലത്തുള്ള സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേ ക്ക് വരികയായിരുന്ന പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ് റ് ചെയ്തു. മറ്റ് രണ്ടുപേർെക്കതിരെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ച തിരിഞ്ഞായിരുന്നു സംഭവം. സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിക്കരികിൽ മൂന്നംഗ സംഘം കാർ നിർത്തുകയും വാഹനത്തിലേക്ക് ബലമായി വലിച്ചു കയറ്റുകയുമായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം സംഘം പെൺകുട്ടിയെ ബസന്ത് റോഡിലേക്ക് തള്ളി.
അതിക്രമം നടക്കുമ്പോൾ പെൺകുട്ടി തൻെറ വീട്ടിൽനിന്ന് ഏതാനും കിലോ മീറ്റർ മാത്രം അകലെയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടി ഒരു വഴിയാത്രക്കാരൻെറ ഫോൺ വാങ്ങിയാണ് പെൺകുട്ടി രക്ഷിതാക്കളെ വിവരം ധരിപ്പിച്ചത്.
പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതായും പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. വാഹനത്തിൽ അഞ്ച് പേരുണ്ടായിരുന്നെന്നും മൂന്ന് പേരാണ് ബലാത്സംഗം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.