മസ്​തിഷ്​കജ്വരം: ബിഹാറിൽ സീനിയർ ഡോക്​ടർക്ക്​ സസ്​പെൻഷൻ

പട്​ന: ബിഹാറിൽ മസ്​തിഷ്​ക ജ്വരം ബാധിച്ച്​ കുട്ടികൾ മരിച്ച സംഭവത്തിൽ ശ്രീകൃഷ്​ണ മെഡിക്കൽ കോളജിലെ സീനിയർ ഡോ ക്​ടറെ സസ്​പെൻഡ്​ ചെയ്​തു​. ചികിൽസാ പിഴവ്​ ആരോപിച്ചാണ്​ സീനിയർ ഡോക്​ടറായ ഭീംസെൻ കുമാറിനെ സസ്​പെൻഡ്​ ചെയ്​തത്​.

അതേസമയം, പട്ന​ മെഡിക്കൽ ​കോളജിലെ ശിശുരോഗ വിദഗ്​ധനെ ശ്രീകൃഷ്​ണ മെഡിക്കൽ കോളജിലേക്ക്​ നിയോഗിച്ചിട്ടുണ്ട്​. കൂടുതൽ കുട്ടികൾ മസ്​തിഷ്​ക ജ്വരം ബാധിച്ച്​ മരിക്കുന്ന സാഹചര്യത്തിലാണ്​ നടപടി. ഏകദേശം 150 കുട്ടികൾ ബിഹാറി​ൽ ഇതു വരെ മസ്​തിഷ്​ക ജ്വരം ബാധിച്ചു മരിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ.

രക്​തത്തിൽ പഞ്ചസാരയുടെ അളവ്​ പെ​ട്ടെന്ന്​ കുറയുന്നതാണ്​ കുട്ടികളുടെ മരണത്തിനിടയാക്കുന്നതെന്നാണ്​ റിപ്പോർട്ടുകൾ. ലിച്ചി പഴവും മസ്​തിഷ്​കജ്വരത്തിന്​ കാരണമായിട്ടുണ്ടെന്നാണ്​ നിഗമനം​.

Tags:    
News Summary - Bihar: Senior doctor suspended for negligence-India new

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.