വ്യാജ ഡോക്ടർ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി; ബിഹാറിൽ 15കാരൻ മരിച്ചു

പട്‌ന: ബിഹാറിലെ സരണിൽ വ്യാജ ഡോക്ടർ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് 15കാരൻ മരിച്ചു. വീട്ടുക്കാരുടെ സമ്മതമില്ലാതെയാണ് കുട്ടിക്ക് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ സ്ഥിതി വഷളായപ്പോൾ പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മരണപ്പടുകയായിരുന്നു.

'ഡോക്ടറും' കൂടെയുള്ള മറ്റുള്ളവരും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

പലതവണ ഛർദ്ദിച്ചതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഛർദ്ദി നിലച്ചിട്ടും ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറയുകയായിരുന്നു. യൂട്യൂബിൽ വിഡിയോകൾ കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നും പിന്നീട് മകൻ മരണപ്പെട്ടതായും പിതാവ് പറഞ്ഞു.

ഡോക്ടർക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് അറിയില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വ്യാജ ഡോക്ടര്‍ ആണെന്ന് കരുതുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

Tags:    
News Summary - Bihar Teen Dies After Fake Doctor Relies On YouTube Videos For Surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.