ന്യുഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഡോക്ടർമാരുടെ മരണനിരക്ക് കൂടുതലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കഴിഞ്ഞ വർഷം 730 ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മരിച്ചതെങ്കിൽ രണ്ടാം തരംഗത്തിൽ ചെറിയ സമയത്തിനുള്ളിൽതന്നെ 244 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ജെ.എ. ജയലാൽ പറഞ്ഞു.
ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത് ബിഹാറിലാണ്, 86 പേർ. ഉത്തർപ്രദേശ് (34), ഡൽഹി (27), ആന്ധ്രപ്രദേശ് (21) എന്നിവിടങ്ങളിലാണ് മരണനിരക്ക് കൂടുതലുള്ളത്. ഡൽഹിയിലെ അനസ് മുജാഹിദാണ് (25) രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടയിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ. കൊൽക്കത്തയിലെ ഡോ. അനിൽ കുമാറാണ് (87) മരിച്ച മുതിർന്ന ഡോക്ടർ.
കേരളത്തിൽ ഇതുവരെ രണ്ടു ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വാക്സിനേഷൻ നൽകുന്നത് വർധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.