ഭോപാൽ: മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് സഞ്ചരിച്ച എസ്‍.യു.വി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മധ്യപ്രദേശിലെ രാജ്ഘട് ജില്ലയിലെ സിരാപുരിൽ വ്യാഴാഴ്ചയാണ് സംഭവം.
ദ്വിഗ് വിജയ് സിങ്ങും സംഘവും സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന വാഹന വ്യൂഹത്തിനിടയിലേക്ക് ബൈക്ക് പെട്ടെന്ന് പ്രവേശിക്കുകയായിരുന്നു. ഈ സമയം നിയന്ത്രണം കിട്ടാതെ, സിങ്ങ് സഞ്ചരിച്ച എസ്‍.യു.വി ബൈക്കിലിടിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻ സമീപത്തെ ആശുപത്രിയിലും പിന്നീട് ഭോപാലിലെ ആശുപത്രിയിലേക്കും മാറ്റി.
20 കാരനായ രാംബാബു ബാഗ്രിക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ ദ്വിഗ് വിജയ് സിങ് കാറിൽ നിന്നിറങ്ങി അപകടത്തിൽ പെട്ടയാളെ സഹായിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
‘വാഹനം സാവധാനമായിരുന്നു നീങ്ങിയത്. അതിനാൽ ബൈക്ക് യാത്രികന്റെ പരിക്ക് ഗുരുതരമല്ല, ദൈവത്തിന് നന്ദി’, പിന്നീട് ദ്വിഗ് വിജയ് സിങ് പറഞ്ഞു. അദ്ദേഹം ആശുപത്രിയിലെത്തി പരിക്കേറ്റയാളെ കാണുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.