ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 11 പ്രതികളെ നേരത്തേ വിട്ടയച്ചതിനെതിരായ ഹരജികളിൽ ഒക്ടോബർ ഒമ്പതിന് വാദം കേൾക്കുമെന്ന് സുപ്രീംകോടതി.
ബിൽക്കീസ് ബാനു ഉൾപ്പെടെ ഹരജിക്കാരുടെ അഭിഭാഷകർ തങ്ങളുടെ എതിർവാദങ്ങൾ അടങ്ങിയ ചെറിയ കുറിപ്പ് ഫയൽ ചെയ്യണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് പൂർണമായും വീണ്ടും പരിഗണിക്കാൻ ഉദ്ദേശ്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
സെപ്റ്റംബർ 20ന് കേസ് പരിഗണിക്കവേ, ശിക്ഷയിൽ മോചനം തേടാൻ കുറ്റവാളികൾക്ക് മൗലികാവകാശമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. കേസിൽ ഗുജറാത്ത് സർക്കാറിനെതിരെ സുപ്രീംകോടതി ആഗസ്റ്റിൽ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.