ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ തിരക്കിട്ട് പാസാക്കാനിരിക്കുന്ന ഏഴ് ബില്ലുകൾ രാ ജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഇൗ ആവശ്യ ം അംഗീകരിച്ചില്ലെങ്കിൽ പാർലമെൻറ് സമ്മേളനത്തിെൻറ അവശേഷിക്കുന്ന ഭാഗം ബഹിഷ്കരി ക്കാനും ബുധനാഴ്ച ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം തീരുമാനിച്ചു. അേതസമയം, ബുധനാഴ്ച രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ വിവരാവകാശ നിയമ ഭേദഗതി പ്രതിപക്ഷത്തിെൻറ കടുത്ത എതിർപ്പിനെ തുടർന്ന് സർക്കാർ അവതരിപ്പിച്ചില്ല.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ, വിവരാവകാശ നിയമ ഭേദഗതി ബിൽ, തൊഴിൽ വേതന ബിൽ, തൊഴിലിടത്തിലെ സുരക്ഷ സംബന്ധിച്ച ബിൽ, അന്തർ സംസ്ഥാന നദീജല തർക്ക ബിൽ, ഡി.എൻ.എ ബിൽ, യു.എ.പി.എ ബിൽ എന്നിവയാണ് രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്ന ബില്ലുകൾ.
ബുധനാഴ്ച അജണ്ടയിലുൾപ്പെടുത്തിയ വിവരാവകാശ നിയമ ഭേദഗതി ബിൽ ഒരു കാരണവശാലും പാസാക്കാനായി എടുക്കരുതെന്ന് രാജ്യസഭയിൽ ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഏറെ ഗൗരവമേറിയ നിയമനിർമാണത്തിൽ സെലക്ട് കമ്മിറ്റിയുടെ പരിേശാധന അനിവാര്യമാണ് എന്ന നിലപാടിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് ഗുലാം നബി തുടർന്നു. ബുധനാഴ്ച വിവരാവകാശ ബിൽ പരിഗണിക്കുന്നില്ലെന്ന് സർക്കാർ ധാരണയിലെത്തിയിട്ടുണ്ടെന്ന് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് റായ് സഭയെ അറിയിച്ചു.
മൂന്ന് ബില്ലുകളാണ് സഭ ബുധനാഴ്ച മാത്രം പാസാക്കാൻ എടുത്തിരിക്കുന്നതെന്നും ഒന്നുപോലും പാർലമെൻറിെൻറ പരിേശാധനക്ക് വിധേയമായിട്ടില്ലെന്നും യോഗത്തിൽ പെങ്കടുത്ത തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.