ന്യൂഡൽഹി: നുഴഞ്ഞു കയറ്റം നടത്തിയാൽ പാകിസ്താൻ മൃതദേഹങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെ ന്ന് ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത് പറഞ്ഞു. അതിർത്തിയിൽ ഇന്ത്യൻ സേന കനത്ത ജാഗ്ര തയിലാണ്. അതുകൊണ്ട് നുഴഞ്ഞുകയറ്റം കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാർഗിൽ യുദ ്ധത്തിെൻറ 20ാം വാർഷിക വേളയിലാണ് കരസേനാധിപൻ ഇങ്ങനെ പറഞ്ഞത്.
പുൽവാമ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തമേൽക്കാൻ ആകില്ലെന്ന പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ നിലപാട് റാവത് തള്ളി. സത്യം തങ്ങൾക്കറിയാമെന്നും പ്രസ്താവന വഴി വസ്തുത മറയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ സംഭവത്തിെൻറ എല്ലാ വിവരങ്ങളും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ടെന്ന് മാത്രമേ പറയാനുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പും റാവത് പാകിസ്താനോട് ശക്തമായ ഭാഷയിൽ സംസാരിച്ചിട്ടുണ്ട്.
പാകിസ്താേൻറത് ‘തുറന്ന കുറ്റസമ്മതം’ -വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹി: കശ്മീരിലോ അഫ്ഗാനിസ്താനിലോ യുദ്ധം ചെയ്യുന്നവരുൾപ്പെടെ 40,000ത്തോളം ഭീകരവാദികൾ പാകിസ്താനിലുണ്ടെന്ന പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ വെളിപ്പെടുത്തൽ ‘തുറന്ന കുറ്റസമ്മത’മാണെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാർ. ഭീകരർക്കെതിരെ പാകിസ്താെൻറ ഭാഗത്തുനിന്ന് വിശ്വാസയോഗ്യമായ കർശന നടപടിയുണ്ടാകേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.