ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സൈനിക ഉദ്യോഗസ്ഥരടക്കം സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ സ്ഥലം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിക്കും. കൂനൂരിനടുത്ത കാേട്ടരിയിലെ എസ്റ്റേറ്റിലാണ് ഇന്ത്യൻ വ്യോമസേനയുടെ എം.ഐ 17 വി 5 ഹെലികോപ്ടർ തകർന്നുവീണത്. 12.20നായിരുന്നു അപകടം.
സൈന്യത്തിന്‍റെയും പൊലീസിന്‍റെയും അഗ്നിരക്ഷ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പരിക്കേറ്റ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിൻറെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. 11 പേർ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം അകലെവെച്ചാണ് ഹെലികോപ്ടർ അപകടം. തകർന്നയുടൻ ഹെലികോപ്ടർ കത്തിയമർന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.