മഹാരാഷ്ട്രയിൽ പ‍ക്ഷിപനി: താനെയിൽ 25,000 പക്ഷികളെ കൊല്ലാൻ ഉത്തരവിട്ട് അധികൃതർ

മുംബൈ: മഹാരാഷ്ട്രയിൽ പക്ഷിപ്പനി ഭീതി പടരുന്നു. സംസ്ഥാനത്തെ താനെ ജില്ലയിലെ വെഹ്‌ലോലി ഗ്രാമത്തിലുള്ള ഒരു സ്വകാര്യ കോഴി ഫാമിൽ നൂറോളം കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നാണ് രോഗത്തെക്കുറിച്ചുള്ള സംശയം ആരംഭിക്കുന്നത്. പിന്നീട് ഇവയുടെ സാമ്പിളുകൾ പൂനെയിലെ ലാബിലേക്ക് അയച്ചുകൊടുക്കുകയും പ‍ക്ഷിപനി സ്ഥിരീകരിക്കുകയുമായിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ താനെയിലെ കോഴി ഫാമിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 25,000 പക്ഷികളെ കൊല്ലാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് താനെ ജില്ലാ മജിസ്‌ട്രേറ്റും കളക്ടറുമായ രാജേഷ് ജെ. നർവേക്കർ പറഞ്ഞു.

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കുന്നതിനുള്ള കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജേഷ് ജെ. നർവേക്കർ പറഞ്ഞു. പ‍ക്ഷിപനിക്ക് കാരണമായ എച്ച്.5.എന്‍.1 വൈറസ് ബാധ മൂലമാണ് പക്ഷികൾ ചത്തതെന്ന് താനെ ജില്ലാ പരിഷത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഡോ. ഭൗസാഹേബ് ദംഗ്‌ഡെയും സ്ഥിരീകരിച്ചിട്ടുണ്ട്.

താനെയിൽ പ‍ക്ഷിപനി സ്ഥീരികരിച്ചതായി കേന്ദ്ര ഫിഷറീസ്- മൃഗസംരക്ഷണ മന്ത്രാലയത്തിനും ജില്ലാ ഭരണകൂടം വിവരം നൽകിയിട്ടുണ്ട്.

Tags:    
News Summary - Bird flu scare in Maharashtra’s Thane after chicken deaths; orders issued to cull 25,000 birds in nearby areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.