ബംഗളൂരു: പൂവൻകോഴികളുടെ അഞ്ചാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് വീട്ടുകാർ. വീരുവെന്നും ഷേരുവെന്നും പേരുള്ള പൂവൻകോഴികളുടെ ജന്മദിനമാണ് ബെളഗാവിയിലെ ലംഗരകണ്ടെ കുടുംബം ആഘോഷമാക്കിയത്.
കോഴികളുടെ ചിത്രങ്ങളടങ്ങിയ കേക്ക് മുറിക്കുന്നതിെൻറയും മെഴുകുതിരി കത്തിക്കുന്നതിെൻറയുമെല്ലാം ചിത്രങ്ങളും വിഡിയോകളും വൈറലായതോടെയാണ് വ്യത്യസ്തമായ ജന്മദിനാഘോഷത്തിെൻറ വിശേഷം പുറത്തറിയുന്നത്. ബെളഗാവിയിലെ മാലിഗള്ളിയിലെ ലംഗരകണ്ടെ കുടുംബത്തിലെ അംഗങ്ങളാണ് വീരു, ഷേരു എന്ന രണ്ടു പൂവൻകോഴികൾ.
2015 ഡിസംബർ 20നാണ് മാർക്കറ്റിൽനിന്ന് ഏഴു പൂവൻകോഴികളെ വാങ്ങിയതെന്നും അഞ്ചെണ്ണവും ആറു മാസത്തിനകം ചത്തുപോയെന്നും വീട്ടുകാരനായ മേഘൻ പറഞ്ഞു. ബാക്കിയുള്ള രണ്ടെണ്ണത്തിന് വീരുവെന്നും ഷേരുവെന്നും പേരിട്ടു.
വീരുവും ഷേരുവും വീട്ടിൽ വന്നതോടെ അടക്ക കച്ചവടം മെച്ചപ്പെട്ടെന്നും വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളെ പോലെയായതിനാലാണ് കേക്ക് മുറിച്ച് വീരുവിനെയും ഷേരുവിനെയും വാങ്ങിയ ദിവസമായ ഡിസംബർ 20ന് ആഘോഷം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.