ന്യൂഡൽഹി: കോൺഗ്രസിൽ ചേർന്ന ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്നൻ സിൻഹ ബിഹാറിെല പട്ന സാഹിബിൽ നിന്നു മത്സരിക ്കും. പട്ന സാഹിബ് ലോക്സഭ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് രണ്ട് തവണ എം.പിയായ വ്യക്തിയാണ ് ശത്രുഘ്നൻ സിൻഹ. ബി.ജെ.പിയിൽ നിന്നുകൊണ്ട് തന്നെ മോദി സർക്കാറിനെ വിമർശിച്ച സിൻഹക്ക് ഇത്തവണ ബി.ജെ.പി സീറ്റ ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.
കോൺഗ്രസിൽ ചേരുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഔേദ്യാഗികമായി അംഗത്വം സ്വീകരിച്ചത്. അതിനു പിറകെയാണ് പാട്ന സാഹിബിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റും കോൺഗ്രസ് നൽകിയിരിക്കുന്നത്. ശത്രുഘ്നൻ സിൻഹയുടെ സിറ്റിങ് സീറ്റിൽ ഇത്തവണ ബി.ജെ.പി മത്സരിപ്പിക്കുന്നത് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെയാണ്.
അതേസമയം, കോൺഗ്രസിൽ ചേരുന്ന ചടങ്ങിനിടെ ബി.ജെ.പിെയയും മോദിയെയും അമിത്ഷാെയയും വിമർശിക്കാനും ശത്രുഘ്നൻ സിൻഹ മറന്നില്ല. ബി.ജെ.പി എന്നത് വൺ മാൻ ഷോയും ടു മാൻ ആർമിയുമാണെന്ന് സിൻഹ പറഞ്ഞു. അവിടെ എല്ലാം നടക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. മന്ത്രിമാർക്കൊന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ജനാധിപത്യം എങ്ങനെയാണ് ഏകാധിപത്യമാകുന്നതെന്ന് ഇവിടെ കണ്ടതാണെന്നും ശത്രുഘ്നൻ സിൻഹ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.