കൊൽക്കത്ത: ബി.ജെ.പി ഭീകരസംഘടനയെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ക്രമ സമാധാനം തകർക്കാൻ മറ്റ് സംസ്ഥാനങ്ങളിൽനിന്നും ബി.ജെ.പി ഗുണ്ടകളെ ഇറക്കുമതി ചെയ്യുകയാണ്. തൃണമൂൽ കോൺഗ്രസ് ബംഗാളിനെ പാകിസ്താനാക്കി മാറ്റുകയാണെന്ന ബി.ജെ.പി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മമത.
ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ ബി.ജെ.പി സംസ്ഥാനത്ത് ഭീകരസംഘടനയെ പോലെയാണ് പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശിൽനിന്നും ബിഹാറിൽ നിന്നും അവർ ഗുണ്ടകളെ കൊണ്ടുവരികയാണ്.
നോർത് 24 പർഗാനാസ് ജില്ലയിലെ ബാട്പരയിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്രദേശത്തുകാർക്ക് ഒഴിഞ്ഞുപോകേണ്ട സാഹചര്യമാണെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് മന്ത്രി ഫിർഹാദ് ഹക്കിം പറഞ്ഞു. സംസ്ഥാനത്തെ സംഘർഷഭരിതമാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാട്പരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ താത്പര്യം കാട്ടുന്നില്ലെന്നും ബംഗാളിനെ പാകിസ്താനാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും 'ജയ് ശ്രീരാം' എന്ന് ഉച്ചരിക്കാൻ പോലും അനുവാദമില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.