അരവിന്ദ് കെജ്രിവാൾ

രാജി വെക്കുമെന്ന കെജ്‍രിവാളിന്‍റെ പ്രഖ്യാപനം പി.ആർ സ്റ്റണ്ട് -ബി.ജെ.പി

ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിൽനിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അരവിന്ദ് കെജ്‍രിവാളിനെതിരെ ബി.ജെ.പി. കെജ്‍രിവാളിന്‍റേത് വെറും പി.ആർ സ്റ്റണ്ടാണെന്ന് ബി.ജെ.പി വിമർശിക്കുന്നു.

അരവിന്ദ് കെജ്‍രിവാളിന്‍റെ പി.ആർ സ്റ്റണ്ടാണിത്. ഡൽഹിയിലെ ജനങ്ങൾക്കിടയിൽ തന്‍റെ പ്രതിച്ഛായ അഴിമതിക്കാരനായ നേതാവിന്‍റേതാണെന്ന് കെജ്‍രിവാൾ മനസ്സിലായി. ആം ആദ്മി പാർട്ടി ഇന്ന് രാജ്യമെമ്പാടും അറിയപ്പെടുന്നത് അഴിമതി നിറഞ്ഞ പാർട്ടിയാണെന്നാണ് -ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. പിആർ സ്റ്റണ്ട് നടത്തി പ്രതിച്ഛായ വീണ്ടെടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. മൻമോഹൻ സിങ്ങിനെ ഡമ്മി പ്രധാനമന്ത്രിയാക്കി തിരശ്ശീലക്ക് പിന്നിൽ നിന്ന് ഭരണം നടത്തിയ സോണിയ ഗാന്ധി മോഡൽ പ്രയോഗിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്. ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തോൽക്കുകയാണെന്നും ഡൽഹിയിലെ ജനങ്ങൾ അവർക്ക് വോട്ട് ചെയ്യില്ലെന്നും മനസ്സിലാക്കിയതിനാൽ മറ്റൊരാളെ ബലിയാടാക്കാനാണ് അവരുടെ നീക്കം -പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി.

മദ്യനയ അഴിമതി കേസിൽ കഴിഞ്ഞ ദിവസം ജയിൽ മോചിതനായ കെജ്‍രിവാൾ, ഇന്ന് നടന്ന പൊതുസമ്മേളനത്തിലാണ് താൻ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ജനവിധി പ്രഖ്യാപിക്കുന്നത് വരെ ഞാൻ ആ കസേരയിൽ ഇരിക്കില്ല. ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമേ ഉള്ളൂ. കോടതിയിൽനിന്ന് എനിക്ക് നീതി കിട്ടി, ഇനി ജനകീയ കോടതിയിൽ നിന്ന് നീതി ലഭിക്കും. ജനങ്ങളുടെ വിധിക്ക് ശേഷം മാത്രമേ ഞാൻ മുഖ്യമന്ത്രി കസേരയിൽ ഇനി ഇരിക്കുകയുള്ളൂ -എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

Tags:    
News Summary - BJP against arvind kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.