തെലങ്കാനയിൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം; ഹൈദരാബാദിൽ ഉവൈസി

ഹൈദരാബാദ്: തെലങ്കാനയിൽ വേട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. 17 ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോൺഗ്രസും ബി.ജെ.പിയും എട്ടു മണ്ഡലങ്ങളിൽ വീതം മുന്നിലാണ്. അസദുദ്ദീൻ ഉവൈസി പ്രസിഡന്റായ ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) ഒരു മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.

അസദുദ്ദീൻ ഉവൈസി ഹൈദരാബാദ് ലോക്സഭ മണ്ഡലത്തിൽ മുന്നേറ്റം തുടരുകയാണ്. 41,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവിൽ ഉവൈസിക്കുള്ളത്. 48.48 ശതമാനം വോട്ടാണ് ഹൈദരാബാദിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മുൻനിര പാർട്ടിയായ കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്)ക്ക് ഒരു സീറ്റിൽ പോലും ലീഡ് നേടാനായിട്ടില്ല.

സെക്കന്തരാബാദ് മണ്ഡലത്തിൽ ബി.ജെ.പിയുടെ ജി. കിഷൻ റെഡ്ഡി 43,000ത്തോളം വോട്ടുകൾക്ക് മുന്നിലാണ്. 49.04 ശതമാനമാണ് ഇവിടെ പോളിങ്. നൽഗോണ്ട മണ്ഡലത്തിൽ കോൺഗ്രസിന്റെ രഘുവീർ റെഡ്ഡി 1,97,000 വോട്ടുകൾക്ക് ബഹുദൂരം മുന്നിലാണ്. 17 ലോക്സഭ സീറ്റുകളിലേക്കും സെക്കന്തരാബാദ് കന്റോൺമെന്റ് നിയമസഭ ഉപതെരഞ്ഞെടുപ്പും മേയ് 13നാണ് നടന്നത്.

Tags:    
News Summary - BJP and Congress neck and neck contest in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.