അഗർ മൽവ (മധ്യപ്രദേശ്): മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗോദ്സെ ദേശഭക്തെനന്ന് ഭ ോപാലിലെ ബി.െജ.പി സ്ഥാനാർഥിയും മാലേഗാവ് സ്ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞ സിങ ്. വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശം വിവാദമായതോടെ പിൻവലിച് ച് മാപ്പുപറഞ്ഞു.
‘‘നാഥുറാം ഗോദ്സെ ദേശഭക്തനായിരുന്നു. അയാൾ ദേശഭക്തനായിത് തന്നെ തുടരും. ഗോദ്സെയെ തീവ്രവാദി എന്നു വിളിക്കുന്നവർ ആത്മപരിശോധന നടത്തണം. അവർക്ക് തെരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി ലഭിക്കും’’ -ഇതായിരുന്നു പ്രജ്ഞ സിങ്ങിെൻറ വാക്കുകൾ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോദ്സെയാണെന്ന കമൽഹാസെൻറ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രജ്ഞ സിങ്ങിെൻറ മറുപടി. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കരെ തെൻറ ശാപം മൂലമാണ് കൊല്ലപ്പെട്ടതെന്ന് പ്രജ്ഞ സിങ് നേരത്തേ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിലും പിന്നീട് മാപ്പു പറഞ്ഞു.
എന്നാൽ, പ്രജ്ഞ സിങ്ങിെൻറ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ. നരസിംഹ റാവു വ്യക്തമാക്കി. അവരോട് വിശദീകരണം തേടുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
#WATCH BJP Bhopal Lok Sabha Candidate Pragya Singh Thakur says 'Nathuram Godse was a 'deshbhakt', is a 'deshbhakt' and will remain a 'deshbhakt'. People calling him a terrorist should instead look within, such people will be given a befitting reply in these elections pic.twitter.com/4swldCCaHK
— ANI (@ANI) May 16, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.