ബീഫ് കയറ്റുമതി സ്ഥാപനങ്ങളിൽ നിന്നും ബി.ജെ.പി പണം വാങ്ങുന്നു; അവരെ കട തുറക്കാൻ അനുവദിക്കുന്നില്ല -​ഉവൈസി

ഹൈദരാബാദ്: ബീഫ് കയറ്റുമതി സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങുന്ന ബി.ജെ.പി അവരെ കട തുറക്കാൻ അനുവദിക്കുന്നില്ലെന്ന വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇലക്ടറൽ ബോണ്ടിന്റെ രൂപത്തിൽ ബീഫ് കയറ്റുമതിക്കാരിൽ നിന്നും ബി.​ജെ.പി പണം വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഇതാണോ ബി.ജെ.പിയുടെ എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനമെന്ന ആശയമെന്നും ഉവൈസി ചോദിച്ചു. പാർട്ടിയുടെ ഔറംഗബാദിൽ നിന്നുള്ള എം.പിയായ ഇംതിയാസ് അലിയുടെ പ്രചരണത്തിനായി എത്തിയതായിരുന്നു ഉവൈസി. ചില ആളുകളുടെ മാംസം കഴിക്കുന്ന ശീലത്തെ കുറിച്ച് ആഘോഷവേളകളിൽ മോദി പറഞ്ഞു. എന്നാൽ, ഞാൻ റമദാൻ നോമ്പ് എടുക്കുന്നയാളാണ്. ഞാൻ നോമ്പ് എടുക്കുന്നത് കൊണ്ട് നിങ്ങളും അതെടുക്കണമെന്ന് ഞാൻ പറഞ്ഞാൽ അതെങ്ങനെ ശരിയാകുമെന്നും ഉവൈസി ചോദിച്ചു.

മണ്ഡലത്തിലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം സ്ഥാനാർഥിയേയും ഉവൈസി വിമർശിച്ചു. മണ്ഡലത്തിൽ നിന്നും നിരവധി തവണ എം.പിയായിട്ടുള്ള ചന്ദ്രകാന്ത് ഖയിരയാണ് ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥി. 2019ൽ ഇംതിയാസ് ജലീൽ ഖയിരയെ തോൽപ്പിക്കുകയായിരുന്നു. മതനേതാക്കളുമായും ഉവൈസി കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - BJP can take money from beef firms, but won’t let meat traders open shops: Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.