ന്യൂഡൽഹി: ബംഗളൂരു-മൈസൂരു പാതയിൽ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റിയ നടപടിയിൽ വിമർശനവുമായി മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ബി.ജെ.പിക്ക് ട്രെയിനിന്റെ പേര് മാറ്റാം, എന്നാൽ ടിപ്പു സുൽത്താന്റെ പൈതൃകത്തെ മായ്ച്ച് കളയാനാവില്ലെന്നും ഉവൈസി തുറന്നടിച്ചു.
ബ്രിട്ടീഷുകാർക്കെതിരെ മൂന്ന് യുദ്ധം നടത്തിയതിനാലാണ് ടിപ്പു സുൽത്താനെ ബി.ജെ.പി വെറുക്കുന്നത്. ജീവിച്ചിരുന്നപ്പോൾ ടിപ്പു ബ്രിട്ടീഷുകാരെ വിറപ്പിച്ചു. മുമ്പ് ബ്രിട്ടീഷുകാരാണ് ടിപ്പുവിനെ പേടിച്ചിരുന്നെങ്കിൽ ഇന്ന് ബ്രിട്ടീഷുകാരുടെ അടിമകളാണ് ടിപ്പുവിനെ ഭയപ്പെടുന്നതെന്നും ഉവൈസി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞദിവസമാണ് ബംഗളൂരു-മൈസൂരു പാതയിൽ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാർ എക്സ്പ്രസ് ആക്കി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. തൽഗുപ്പ-മൈസൂരു എക്‌സ്പ്രസിന്റെ പേര് കുവെംപു എക്‌സ്പ്രസ് എന്നും പുനർനാമകരണം ചെയ്തിരുന്നു. ട്രെയിനിന്റെ പേര് മാറ്റണമെന്നഭ്യർഥിച്ച് മൈസൂരുവിലെ ബി.ജെ.പി എം.പി പ്രതാപ് സിംഹ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഈവർഷം ജൂലൈയിൽ നിവേദനം നൽകിയിരുന്നു. ഇതംഗീകരിച്ചാണ് വെള്ളിയാഴ്ച റെയിൽവേ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.