പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പിൽ വിജയാഹ്ലാദം പ്രകടിപ്പിക്കുന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ

ഉപതെരഞ്ഞെടുപ്പ്: ബംഗാളിൽ വിജയമുറപ്പിച്ച് തൃണമൂൽ, അസമിൽ ബി.ജെ.പിക്ക് മുന്നേറ്റം, രാജസ്ഥാനിൽ കോൺഗ്രസിന് നേട്ടം

ന്യൂഡൽഹി: മൂന്ന് ലോക്സഭ സീറ്റിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്ന നാല് നിയമസഭ മണ്ഡലത്തിലും തൃണമൂൽ വിജയമുറപ്പിച്ചു. ഇതിൽ രണ്ടെണ്ണം നേരത്തെ ബി.ജെ.പി ജയിച്ചവയാണ്.

ദാദ്ര ആൻഡ് നാഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ഡ്വ എന്നീ മണ്ഡലങ്ങളിലാണ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടന്നത്. ദാദ്ര ആൻഡ് നാഗർ ഹവേലിയിൽ ശിവസേനയും മാണ്ഡിയിൽ കോൺഗ്രസും ഖാണ്ഡ്വയിൽ ബി.ജെ.പിയുമാണ് മുന്നിൽ.

ഹിമാചൽ പ്രദേശിൽ രണ്ട് സീറ്റിൽ കോൺഗ്രസും ഒരിടത്ത് ബി.ജെപിയും മുന്നിലാണ്. അസമിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ സീറ്റിൽ മൂന്നിടത്ത് ബി.ജെ.പിയും രണ്ടിടത്ത് യു.പി.പി.എല്ലുമാണ് മുന്നിൽ. നേരത്തെ കോൺഗ്രസ് വിജയിച്ച രണ്ട് സീറ്റിൽ ബി.ജെ.പിയാണ് മുന്നിൽ.

രാജസ്ഥാനിലെ രണ്ട് സീറ്റിലും കോൺഗ്രസാണ് മുന്നിൽ. ഇതിലൊരു സീറ്റ് നേരത്തെ ബി.ജെ.പി ജയിച്ചതാണ്.  

Tags:    
News Summary - BJP-Congress Battle In Himachal, Trinamool Coasting In Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.