ന്യൂഡൽഹി: പി.ഡി.പിയിൽ പിളർപ്പുണ്ടാക്കി കശ്മീരിൽ സർക്കാറുണ്ടാക്കാനുള്ള നീക്കമില്ലെന്ന് ബി.ജെ.പി. അവിടെ ഗവർണർ ഭരണത്തിന് പാർട്ടി അനുകൂലമാണെന്നും ജന. സെക്രട്ടറി രാം മാധവ് ട്വിറ്ററിൽ വ്യക്തമാക്കി.
പി.ഡി.പിയിലെ ഒരുവിഭാഗം എം.എൽ.എമാരെ പാട്ടിലാക്കി ഭരണത്തിലേറാൻ ബി.ജെ.പി പ്രവർത്തിക്കുന്നതായ നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിൽ സമാധാനം നിലനിർത്താൻ ഗവർണർ ഭരണത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും രാം മാധവ് കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.