ഹിമാചലിൽ മൂന്നിടത്ത് മുന്നേറുന്നത് ബി.ജെ.പി വിമത എം.എൽ.എമാർ

ഷിംല: ഹിമാചൽ പ്രദേശിൽ മൂന്നിടത്ത് മുന്നേറുന്നത് ബി.ജെ.പി വിമത എം.എൽ.എമാർ. ബൻജാറിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബി.ജെ.പിയുടെ ഹിതേശ്വർ സിങ് 11,191 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.

മറ്റൊരു വിമത എം.എൽ.എയായ ഹോശ്യാർ സിങ് ​ദേഹ്റ സീറ്റിൽ നിന്നും 16,390 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.നൽഗ്രാഹ് മണ്ഡലത്തിൽ നിന്നുള്ള കെ.എൽ താക്കൂർ 17,180 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.

ഹിമാചൽപ്രദേശിൽ നിലവിൽ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്. 39 സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ മുന്നേറുന്നത്. 26 സീറ്റുകളിൽ ബി.ജെ.പിയും ലീഡ് ചെയ്യുന്നു. സീറ്റുകളുടെ എണ്ണത്തിൽ ഭൂരിപക്ഷമില്ലെങ്കിലും ഹിമാചൽ പിടിക്കാനുള്ള ശ്രമങ്ങൾക്ക് ബി.ജെ.പി തുടക്കമിട്ടതായി റിപ്പോർട്ടുകളുണ്ട്. സ്വതന്ത്രരേയും കോൺഗ്രസിലെ ചില എം.എൽ.എമാരേയും സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ബി.ജെ.പി ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇതിന് നേതൃത്വം നൽകുന്നത്.

എം.എൽ.എമാരെ ഹിമാചൽപ്രദേശിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങൾക്ക് കോൺഗ്രസും തുടക്കം കുറിച്ചിട്ടുണ്ട്. രാജസ്ഥാനിലേക്ക് എം.എൽ.എമാരെ ബസിൽ കൊണ്ടു പോകുന്നതിനുള്ള നീക്കമാണ് കോൺഗ്രസ് ആരംഭിച്ചത്. സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി പ്രിയങ്ക ഗാന്ധി ​ഷിംലയിൽ വ്യാഴാഴ്ച വൈകീട്ടോടെ എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Tags:    
News Summary - BJP dissident MLAs are leading in three seats in Himachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.