കൊൽക്കത്ത: കൊൽക്കത്തക്കാർ ജാഗ്രതൈ. അങ്ങാടിയിൽകൂടി കറങ്ങിനടക്കുേമ്പാൾ കരുതൽ വേണം. തട്ടിക്കൊണ്ടുപോയി സ്ഥാനാർഥിയാക്കിക്കളയും. ട്രോളൊന്നുമല്ല. രാജ്യം ഭരിക്കു ന്ന ബി.ജെ.പിയുടെ പശ്ചിമ ബംഗാളിലെ ദുരവസ്ഥയാണിത്. കൈയിലുള്ളതും പല പാർട്ടികളിൽനി ന്ന് വിലക്കെടുത്തതും ചേർത്ത് 29 സ്ഥാനാർഥികളായി. അതിൽ 25 പേരും പുതുമുഖങ്ങളാണ്. ഇനിയും വേണം 13 പേർ. ബംഗാളിലെ ചുവരെഴുത്തുകളെ വിശ്വസിക്കാമെങ്കിൽ ലക്ഷണെമാത്ത പശുക്കളോടുവരെ ബി.ജെ.പിക്കാർ സ്ഥാനാർഥിയാകാമോ എന്ന് ആരായുന്നുണ്ട്.
ബംഗാളിൽ 42 മണ്ഡലമുണ്ടായതല്ല കുറ്റം, അവിടെ മത്സരിക്കാൻ ബി.ജെ.പിക്ക് സ്ഥാനാർഥികളെ കിട്ടാത്തതുതന്നെയാണ്. എന്തായാലും ആ ചുവരെഴുത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി. പശുവിനെ കയറിൽകെട്ടി വലിച്ചുകൊണ്ടുപോകുന്ന, പ്രധാനമന്ത്രിയുടെ മുഖച്ഛായയോട് സാമ്യമുള്ള വ്യക്തിയെയാണ് ചുവരിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിന് മുകളിൽ ബംഗാളിയിൽ എഴുതിയിരിക്കുന്നതാകെട്ട ‘വരൂ ബി.ജെ.പി സ്ഥാനാർഥിയാക്കാം എന്നും’.
രണ്ടുമാസം നീണ്ട ബൃഹദ്സർവേ നടത്തിയാണ് സ്ഥാനാർഥികളെയും മണ്ഡലവും നിശ്ചയിച്ചതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. അതിനിടെ, 42 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി പ്രചാരണരംഗത്ത് തൃണമൂൽ ബഹുദൂരം മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.