ലഖ്‌നോ: ഉത്തർപ്രദേശ് മന്ത്രി ജയ്‌വീർ സിംഗ് താക്കൂറിനെ മെയ്ൻപുരിയിൽ നിന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ ഭാര്യ ഡിംപിൾ യാദവിനെതിരെ മത്സരിപ്പിച്ച് ബി.ജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബുധനാഴ്ച പ്രഖ്യാപിച്ച പത്താം സ്ഥാനാർത്ഥി പട്ടികയിലാണ് ജയ്‌വീർ സിംഗ് താക്കൂറിനെ പാർട്ടി പ്രഖ്യാപിച്ചത്.
ബല്യയിൽ മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖറിനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. നാല് തവണ എംപിയായ വീരേന്ദ്ര സിംഗ് മസ്‌തിന് പകരമാണ് നിലവിൽ രാജ്യസഭ എം.പിയായ ശേഖറിനെ കളത്തിലിറക്കിയത്. ഗാസിപൂരിൽ നിന്ന് പരസ് നാഥ് റായി ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും.
നിലവിലെ ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ 2019 ൽ ബഹുജൻ സമാജ് പാർട്ടിയുടെ അഫ്സൽ അൻസാരിയോട് പരാജയപ്പെട്ട മണ്ഡലമാണിത്. അടുത്തിടെ അന്തരിച്ച മുഖ്താർ അൻസാരിയുടെ സഹോദരൻ അഫ്സൽ അൻസാരി ഗാസിപൂരിൽ നിന്നുള്ള സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.