ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഗുജറാത്തിൽ നിന്ന് അശോക് ചവാൻ മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. നിലവിൽ ഹിമാചൽ പ്രദേശിൽ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ആണ് ഭരിക്കുന്നത്.
അടുത്തിടെയാണ് ചവാൻ കോൺഗ്രസ് വിട്ട് രാജ്യസഭയിലെത്തിയത്. തൊട്ടുപിന്നാലെ തന്നെ ബി.ജെ.പി ചവാന് രാജ്യസഭ സീറ്റും നൽകി. ബാബാ സിദ്ദീഖി, മിലിന്ദ് ദിയോറ എന്നിവർ കോൺഗ്രസ് വിട്ടതിനു പിന്നാലെയാണ് അശോക് ചവാനും പാർട്ടി വിട്ടത്. അജിത് പവാർ നയിക്കുന്ന എൻ.സി.പിയിലേക്കാണ് സിദ്ദീഖി പോയത്. ദിയോറ ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലേക്കും.
ഗുജറാത്തിൽ നിന്ന് നദ്ദയെ കൂടാതെ രാജ്യസഭയിലേക്ക് മൂന്നു സ്ഥാനാർഥികളെ കൂടി ബി.ജെ.പി പ്രഖ്യാപിച്ചു. ഗോവിന്ദ്ഭായ് ധൊലാക്യ, മായാഭായ് നായക്, ഡോ. ജസ്വന്ത്സിങ് പാർമർ എന്നിവരാണ് ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്ന് മേധ കുൽക്കർണിയും ഡോ. അജിത് ഗോപ്ചദെയും രാജ്യസഭയിലേക്ക് മത്സരിക്കും.
രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക ഇന്ന് രാവിലെയാണ് ബി.ജെ.പി പുറത്തുവിട്ടത്. കേന്ദ്രമന്ത്രി എൽ. മുരുകൻ, മായാ നരോല്യ, ബൻസിലാൽ ഗുർജാർ, ഉമേഷ് നാഥ് മഹാറായ് എന്നിവർ മധ്യപ്രദേശിൽ നിന്ന് മത്സരിക്കും. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ഒഡിഷയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.