ഡൽഹി: പി.എം കെയർ ഫണ്ടിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയും കള്ളക്കളികൾ മറച്ചുവയ്ക്കാൻ ബി.ജെ.പി ശ്രമിക്കുന്നെന്ന് ആരോപിച്ചും മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. ഫണ്ട് സംബന്ധിച്ച് നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഏതെങ്കിലും തരത്തിലുള്ള സൂക്ഷ്മ പരിശോധനയിൽ നിന്ന് ഫണ്ടിനെ സംരക്ഷിക്കാൻ ബിജെപി സർക്കാർ തീവ്രശ്രമം നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പി.എം കെയർ ഫണ്ടിലേക്ക് നൽകിയ സംഭാവനകൾ കോവിഡിനെ നേരിടാൻ ദേശീയ ദുരന്ത പ്രതികരണ ഫണ്ടിലേക്ക് മാറ്റാൻ കേന്ദ്രത്തിന് നിർദേശം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിെൻറ പരാമർശങ്ങൾ.'കേന്ദ്ര സർക്കാർ രൂപീകരിച്ചതാണൊ ഇൗ ഫണ്ട്, ഇല്ലെങ്കിൽ ആരാണ് ഫണ്ട് സ്ഥാപിച്ചത്'-ട്വീറ്റുകളുടെ ഒരു പരമ്പരയിൽ അദ്ദേഹം ചോദിച്ചു.
In addition to the questions I had raised yesterday, there are more questions about PM-CARES Fund
— P. Chidambaram (@PChidambaram_IN) August 20, 2020
Was the Fund set up be the central government as concluded by the Ministry of Corporate Affairs? If not, who set up the Fund and in what capacity?
'ഫണ്ട് കേന്ദ്രസർക്കാർ രൂപീകരിച്ചതല്ലെങ്കിൽ പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും എന്തുകൊണ്ടാണ് ട്രസ്റ്റികളായി പ്രവർത്തിക്കുന്നത്? ആരാണ് അവരെ ട്രസ്റ്റികളായി നിയമിച്ചത്'. ഇനി ഇതൊരു സ്വകാര്യ ഫണ്ടാണെങ്കിൽ, എന്തിനാണ് ഫണ്ടിലേക്കുള്ള സംഭാവന സി.എസ്.ആറിൽ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) നിന്ന് ഒഴിവാക്കിയിരിക്കുന്നത്? എല്ലാ സ്വകാര്യ ഫണ്ടുകളിലേക്കുമുള്ള സംഭാവനകളും സി.എസ്.ആറിൽ നിന്ന് ഒഴിവാക്കുമൊ? -അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.