Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എം കെയർ ഫണ്ടിലെ...

പി.എം കെയർ ഫണ്ടിലെ കള്ളക്കളികൾ മൂടിവെയ്​ക്കാൻ ബി.ജെ.പി ശ്രമം -പി.ചിദംബരം

text_fields
bookmark_border
പി.എം കെയർ ഫണ്ടിലെ കള്ളക്കളികൾ മൂടിവെയ്​ക്കാൻ ബി.ജെ.പി ശ്രമം -പി.ചിദംബരം
cancel

ഡൽഹി: പി.എം കെയർ ഫണ്ടിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയും കള്ളക്കളികൾ മറച്ചുവയ്​ക്കാൻ ബി.ജെ.പി ശ്രമിക്കുന്നെന്ന്​ ആരോപിച്ചും മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. ഫണ്ട്​ സംബന്ധിച്ച്​ നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഏതെങ്കിലും തരത്തിലുള്ള സൂക്ഷ്​മ പരിശോധനയിൽ നിന്ന് ഫണ്ടിനെ സംരക്ഷിക്കാൻ ബിജെപി സർക്കാർ തീവ്രശ്രമം നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പി‌.എം കെയർ ഫണ്ടിലേക്ക് നൽകിയ സംഭാവനകൾ കോവിഡിനെ നേരിടാൻ ദേശീയ ദുരന്ത പ്രതികരണ ഫണ്ടിലേക്ക് മാറ്റാൻ കേന്ദ്രത്തിന് നിർദേശം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹത്തി​െൻറ പരാമർശങ്ങൾ.'കേന്ദ്ര സർക്കാർ രൂപീകരിച്ചതാണൊ ഇൗ ഫണ്ട്​, ഇല്ലെങ്കിൽ ആരാണ് ഫണ്ട് സ്ഥാപിച്ചത്'-ട്വീറ്റുകളുടെ ഒരു പരമ്പരയിൽ അദ്ദേഹം ചോദിച്ചു.

'ഫണ്ട് കേന്ദ്രസർക്കാർ രൂപീകരിച്ചതല്ലെങ്കിൽ പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും എന്തുകൊണ്ടാണ് ട്രസ്റ്റികളായി പ്രവർത്തിക്കുന്നത്? ആരാണ് അവരെ ട്രസ്റ്റികളായി നിയമിച്ചത്'. ഇനി ഇതൊരു സ്വകാര്യ ഫണ്ടാണെങ്കിൽ, എന്തിനാണ് ഫണ്ടിലേക്കുള്ള സംഭാവന സി‌.എസ്‌.ആറിൽ (കോർപറേറ്റ്​ സോഷ്യൽ റെസ്​പോൺസിബിലിറ്റി) നിന്ന്​ ഒഴിവാക്കിയിരിക്കുന്നത്​? എല്ലാ സ്വകാര്യ ഫണ്ടുകളിലേക്കുമുള്ള സംഭാവനകളും സി‌.എസ്‌.ആറിൽ നിന്ന്​ ഒഴിവാക്കുമൊ? -അദ്ദേഹം ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp indiacentral govtP chidabaramPMCARES
Next Story