ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയതിൽ ബി.ജെ.പി സാമാജികർ മുന്നിലെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ
ഡെേമാക്രാറ്റിക് റീഫോംസ് എന്ന സന്നദ്ധ സംഘടന നടത്തിയ സർവേയിലാണ് ഇൗ വിവരം. എം.പി മാരും എം.എൽ.എ മാരും ഉൾപ്പെടെ 51പേർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. 51ൽ 48ഉം എം.എൽ.എമാരാണ്. മൂന്നുപേർ എം.പിമാരും
കുറ്റകൃത്യം നടത്തിയവരിൽ 14 എം.എൽ.എമാർ ബി.െജ.പിക്കാരാണ്. ഏഴുപേർ ശിവസേനയിൽ നിന്നും ആറുപേർ തൃണമൂൽ കോൺഗ്രസിൽ നിന്നുമുള്ളവരാണ്.
സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുക, അന്തസ്സിന് കോട്ടം തട്ടും വിധം െപരുമാറുക, തട്ടിെക്കാണ്ടുപോവുക, വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുക, ബലാത്സംഗം െചയ്യുക, സ്ത്രീകളെ അപമാനിക്കുന്ന വിധം വാക്കുകളോ ആംഗ്യങ്ങളോ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് എം.എൽ.എമാർക്കും എം.പിമാരുർക്കുമെതിെരയുള്ളത്.
4896 തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിലവിലെ എം.എൽ.എമാരുെടയും എം.പിമാരുെടയും (4852) സത്യവാങ്മൂലങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ടുകൾ തയാറാക്കിയിരിക്കുന്നത്. ഇതിൽ 774 എം.പി മാരുടെയും 4078 എം.എൽ.എമാരുടെയും സത്യവാങ്മൂലങ്ങൾ ഉണ്ട്. പരിശോധിച്ചവയിൽ എം.എൽ.എമാരും എം.പിമാരും ഉൾപ്പെടെ 1581 പേർ (33%) ക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. അതിൽ 51 എണ്ണം സ്ത്രീകൾക്കെതിെരയുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.