ന്യൂഡൽഹി: മറ്റുള്ളവരെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്നതാണ് ബി.ജെ.പിയുടെ പതിവെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. കേന്ദ്രസർക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കുകയായിരുന്നു അദ്ദേഹം.
'മറ്റുള്ളവരെ കുറ്റെപ്പടുത്തി തലയൂരലാണ് ബി.ജെ.പിയുടെ പതിവ്. ഉദാഹരണമായി കേന്ദ്രമന്ത്രിസഭ വിപുലീകരണം നോക്കാം. വാക്സിൻ, ലോക്ഡൗൺ തുടങ്ങിയവ കൈകാര്യം ചെയ്തിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടായിരുന്നു. വാക്സിനേഷനിൽ ആക്ഷേപം നേരിട്ടപ്പോൾ മുൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനെ കുറ്റപ്പെടുത്തുകയും പുറത്താക്കുകയും ചെയ്തു-ബാഗൽ പറഞ്ഞു.
ഞങ്ങൾ 87 ലക്ഷം പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകി. മധ്യപ്രദേശിലും ഗുജറാത്തിലും വ്യാജ വാക്സിൻ വിതരണമാണ്. രാജ്യദ്രോഹികളെന്ന് വിളിക്കുന്നതിനാൽ ബി.ജെ.പി അംഗങ്ങൾക്ക് നേതാക്കൻമാരെ ചോദ്യം ചെയ്യാൻ കഴിയില്ല. അവരുടെ ഒമ്പത് എം.പിമാരിൽ ഒരാൾക്കുപോലും കേന്ദ്ര മന്ത്രിസഭയിൽ ഇടം നൽകിയില്ല -കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാനായി ഡൽഹിയിലെത്തിയ അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളിലും അദ്ദേഹം മറുപടി നൽകി. 'ഹൈക്കമാൻഡ് എന്നോട് സത്യപ്രതിജ്ഞ െചയ്യാൻ പറഞ്ഞു. ഞാൻ ചെയതു. ഇനി മറ്റാരെങ്കിലും മുഖ്യമന്ത്രിയാകണമെന്ന് അവർ നിർദേശിക്കുകയാണെങ്കിൽ അതും ചെയ്യും. ഇതൊരു സഖ്യസർക്കാരിന്‍റെ കരാറുകൾ മാത്രമാണ്' -ബാദൽ കൂട്ടിച്ചേർത്തു.
വരും വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ ചുമതല വഹിക്കാൻ താൻ തയാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.