മുംബൈ: രാജ്യത്ത് ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ അധികാരത്തിൽ നിന്നു ബി.ജെ.പിയെ താഴെയിറക്കണമെന്ന് ശിവസേന വക്താവും എം.പിയുമായ സഞ്ജയ് റാവുത്ത്. ഇന്ധനവില 100 രൂപയ്ക്കുമേൽ വർധിപ്പിക്കണമെങ്കിൽ അത്രമേൽ നിര്‍ദയനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോൾ വില 115 രൂപ കടന്ന ശേഷം 5 രൂപ കുറച്ചതിനെ റാവുത്ത് പരിഹസിച്ചു. ജനങ്ങൾക്ക് ആശ്വാസം പകരാനാണ് മോദിസർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ ഇന്ധനവില ലിറ്ററിന് 25 രൂപയെങ്കിലും കുറയ്ക്കണം.
ഉപതെരഞ്ഞെടുപ്പിൽ തോറ്റപ്പോഴാണ് വിലക്കയറ്റത്തിന്‍റെ വില അവർ അറിഞ്ഞത്. ചെറിയ തോൽവി അറിഞ്ഞപ്പോൾ അവർ കുറച്ചത് വെറും അഞ്ച് രൂപയാണ്. വില 50 രൂപയായി കുറയ്ക്കണമെങ്കിൽ, ബി.ജെ.പിയെ പൂർണമായി തോൽപ്പിക്കണമെന്നും അേദ്ദഹം പറഞ്ഞു.
മോദിയെ രൂക്ഷമായി വിമർശിച്ച റാവുത്ത്, കൊള്ളവിലക്കാണ് ജനങ്ങൾ പമ്പിൽ നിന്ന് ഇന്ധനം നിറക്കുന്നത്. അവിടെ സാധാരണക്കാർക്ക് അനുഗ്രഹം നൽകാനായി സ്ഥാപിച്ച മോദിയുടെ ഹോർഡിംഗുകൾ കാണാം. ഇതിന് 2024 ഓടെ അവസാനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.