ഭരണഘടന മാറ്റിയെഴുതാനായി 400ലധികം സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി -ഉദ്ധവ് താക്കറെ

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 400ലധികം സീറ്റുകൾ നേടുമെന്നും ഇന്ത്യൻ ഭരണഘടന മാറ്റി എഴുതുമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ ധൂലയിൽ മഹാവികാസ് അഘാഡി സ്ഥാനാർഥി ശോഭ ബച്ചവിന് വേണ്ടി നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ഭരണഘടനയെ കാണുന്നത് ഒരു ഭാരമായിട്ടാണ്. ഒരു ദലിതൻ എഴുതിയ ഭരണഘടനയെ എന്തിന് പിന്തുടരണം എന്ന ചിന്താഗതിയാണ് ബി.ജെ.പിക്കുള്ളത്. അതിനാൽ 400 സീറ്റുകൾ നേടി ഭരണഘടന മാറ്റി എഴുതാൻ ശ്രമിക്കുകയാണ് ബി.ജെ.പിയെന്ന് താക്കറെ പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില നൽകാതെ കേന്ദ്രം കർഷകരെ വഞ്ചിക്കുകയാണെന്നും താക്കറെ ആരോപിച്ചു.

തങ്ങൾ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം മഹാരാഷ്ട്രയുടെ പഴയ പ്രതാപം തിരിച്ചു പിടിക്കും. ഛത്രപതി ശിവാജി മഹാരാജ് സൂറത്ത് കൊള്ളയടിച്ചിരുന്നു. എന്നാൽ ഇപ്പോൾ സൂറത്തിൽ നിന്നുള്ള രണ്ടുപേർ ഛത്രപതിയുടെ മഹാരാഷ്ട്ര കൊള്ളയടിക്കുകയാണെന്നും താക്കറെ പറഞ്ഞു. 

Tags:    
News Summary - BJP is trying to win more than 400 seats to rewrite the constitution - Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.