ബി.ജെ.പി നേതാവ് മയക്കുമരുന്ന് വിൽപ്പനക്കിടെ പിടിയിൽ; കാറിലുണ്ടായിരുന്നത് രണ്ടര ലക്ഷത്തിന്റെ ഹെറോയിൻ

ചണ്ഡീഗഢ്: മയക്കുമരുന്ന് വിൽക്കുന്നതിനിടെ മുൻ വനിതാ എം.എൽ.എ നാർക്കോട്ടിക് വിരുദ്ധ സേനയുടെ പിടിയിൽ. പഞ്ചാബ് പൊലീസിന്റെ നാർക്കോട്ടിക് വിരുദ്ധ വിഭാഗമാണ് മുൻ കോൺഗ്രസ് എം.എൽ.എയും നിലവിൽ ബി.ജെ.പി നേതാവുമായ സത്കർ കൗർ ഗെഹ്രിയെ ഹെറോയിൻ വിൽക്കുന്നതിനിടെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

2017ൽ ഫിറോസാപൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ആയിരുന്നു സത്കർ കൗർ. 2022ൽ സീറ്റ് നിഷേധിച്ചതോടെ ഇവർ ബി.ജെ.പിയിൽ ചേരുകയായിരുന്നു. 100 ഗ്രാം ഹെറോയിനാണ് പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തിയത്. ബന്ധുവായ ജസ്കീരാത് സിംഗിനൊപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 ഗ്രാം ഹെറോയിനും രേഖകളില്ലാതെ സൂക്ഷിച്ച 2 ലക്ഷം രൂപയും സ്വർണവും നിരവധി വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളും പൊലീസ് കണ്ടെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സത്കർ കൗറിൽ നിന്ന് ലഹരി മരുന്ന് വാങ്ങിച്ചെന്നായിരുന്നു രഹസ്യ വിവരം. സ്വന്തം മൊബൈൽ നമ്പർ അടക്കം രണ്ടിലേറെ ഫോൺ നമ്പറുകളാണ് ലഹരി വിൽപനയ്ക്കായി സത്കർ കൗർ ഉപയോഗിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ സത്കർ കൗർ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. വ്യാജ നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളിലായിരുന്നു മയക്കുമരുന്ന് വിൽപനയെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - BJP leader arrested while selling drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.