ബംഗളൂരു: കര്‍ണാടകയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സർക്കാർ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പ ി ഗവർണർക്ക് കത്ത് നൽകി. ഭൂരിപക്ഷം നഷ്ടപ്പെട്ട സഖ്യസർക്കാറിന് തുടരാൻ അർഹതയില്ലെന്നും നിയമസഭയിൽ നിൽക്കാനാ കില്ലെന്നും വിശദീകരിച്ച് നാലു പേജുള്ള കത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ ഗവർണർക്ക് കൈമാറി .
വിമത എം.എൽ.എമാരുടെ രാജിയിൽ ഉടൻ നടപടിയെടുക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടാൻ ഗവർണറോട് അഭ്യർത്ഥിച് ചതായി യെദ്യൂരപ്പ പറഞ്ഞു. കുമാരസ്വാമി മന്ത്രിസഭക്ക് തുടരാനുള്ള അർഹത നഷ്ടമായി. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗങ്ങൾ സഖ്യസർക്കാറിനില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണെന്ന് ഗവർണറെ ധരിപ്പിച്ചതായും യെദ്യൂരപ്പ പറഞ്ഞു.
വിമത എം.എൽ.എമാരുടെ രാജി സ്വീകരിക്കാതെ സർക്കാറിന് കൂടുതൽ സമയം അനുവദിക്കുന്ന സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി നിയമസഭാംഗങ്ങൾ വിധാൻ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. ഭൂരിപക്ഷം നഷ്ടമായ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിൽ തുടരരുതെന്നാണ് പ്രതിപക്ഷത്തിൻെറ ആവശ്യം.
എം.എല്‍.എമാരുടെ രാജിക്ക് നിയമ സാധുതയില്ലെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ച സാഹചര്യത്തിൽ മുംബൈയിലുള്ള വിമത എം.എല്‍.എമാര്‍ വീണ്ടും രാജി നല്‍കാന്‍ ഇന്ന് ബംഗളൂരുവില്‍ എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, മുംബൈയിലെ ഹോട്ടലിലുള്ള എം.എൽ.എമാരെ അനുനയിപ്പിക്കാൻ ഡി.കെ. ശിവകുമാര്‍ എത്തിയെങ്കിലും പൊലീസ് ഹോട്ടലിലേക്ക് കടത്തിവിട്ടില്ല. ഇതോടെ അനുനയനശ്രമങ്ങളും അടഞ്ഞ അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.