ട്രെയിനിൽ നമസ്‌കരിച്ചവർക്കെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്

ലഖ്നോ: നിർത്തിയിട്ട ട്രെയിനിൽ നമസ്കരിച്ച നാലുപേർക്കെതിരെ കേസെടുക്കണമെന്ന് ഉത്തർപ്രദേശ് മുൻ എം.എൽ.എ ദീപ്‌ലാൽ ഭാരതി. ഖദ്ദ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. നാല് പുരുഷന്മാർ ട്രെയിനിൽ നിസ്‌കരിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് എം.എൽ.എ പരാതി നൽകിയത്.സംഭവത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഒക്ടോബര്‍ 20 ന് സത്യാഗ്രഹ എക്‌സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് മറ്റ് യാത്രക്കാരെ വഴി തടയുന്ന രീതിയിൽ നമസ്‌കരിക്കുന്നത് കണ്ടത്. തുടർന്ന് വിഡിയോ ചിത്രീകരിക്കുകയായിരുനെന്ന് ദീപ്‌ലാൽ ഭാരതി പറഞ്ഞു.

"ഞാനാണ് വിഡിയോ എടുത്തത്. അവർ സ്ലീപ്പർ കോച്ചിൽ നമസ്‌കരിക്കുകയായിരുന്നു. മറ്റ് യാത്രക്കാർക്ക് ട്രെയിനിൽ പ്രവേശിക്കാനോ പുറത്തിറങ്ങാനോ കഴിയാത്ത വിധത്തിൽ അസൗകര്യമുണ്ടാക്കി. പൊതുസ്ഥലങ്ങളിൽ അവർഎങ്ങനെ നമസ്‌കരിക്കും. അത് തെറ്റാണ്.- ദീപ്‌ലാൽ ഭാരതി വിഡിയോയുടെ താഴെ കുറിച്ചു. സംഭവത്തിൽ ഇന്ത്യൻ റെയിൽവെ ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ വിഡിയോ പരിശോധിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Tags:    
News Summary - BJP leader complained against those who prayed in the train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.