തട്ടിക്കൊണ്ടുവന്ന കുഞ്ഞിനെ 'വാങ്ങി'യ ബി.ജെ.പി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഫിറോസാബാദ്: കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കുന്നവരിൽ നിന്ന് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയ ബി.ജെ.പി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഫിറോസാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ കൗൺസിലർ വിനീത അഗർവാളിനെയാണ് പാർട്ടി പുറത്താക്കിയത്.

വിനീത അഗർവാളും ഭർത്താവ് മുരാരി അഗർവാളും 1.80 ലക്ഷം രൂപ നൽകിയാണ് ആൺകുഞ്ഞിനെ വാങ്ങിയത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. ആൺകുട്ടിക്ക് വേണ്ടിയാണ് ഇവർ കുട്ടികളെ വിൽക്കുന്നവരെ സമീപിച്ചത്.

ഫിറോസാബാദിലെ 51ാം വാർഡ് കൗൺസിലാറായിരുന അഗർവാളിനെ പാർട്ടിയിൽ നിന്ന് ഉടൻ സ്‍പെൻഡ് ചെയ്തുവെന്ന് ഫിറോസാബാദ് മഹാനഗർ യൂണിറ്റ് ബി.ജെ.പി അധ്യക്ഷൻ രാകേഷ് ശങ്കർ അറിയിച്ചു. കൗൺസിലർക്ക് നൽകിയ കത്തിൽ സംസ്ഥാന കമ്മിറ്റിയിൽ അഗർവാളിന്റെ പെരുമാറ്റം ശരിയായില്ലെന്ന് യൂണിറ്റ് കമ്മിറ്റി പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി എന്ന് അറിയിച്ചിട്ടുണ്ട്.

കുഞ്ഞിനെ മഥുര ജങ്ഷൻ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് ആഗസ്റ്റ് 24ന് തട്ടിക്കൊണ്ട് പോയതായിരുന്നു. റെയിൽവേ പൊലീസ് ബി.ജെ.പി നേതാവിന്റെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് അഗർവാളും അവരുടെ ഭർത്താവും ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലായിട്ടുണ്ട്. 

Tags:    
News Summary - BJP leader expelled from party for approaching child kidnappers for boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.