കോടതിയെ അവഹേളിച്ച കേസിൽ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്​. രാജ മാപ്പപേക്ഷിച്ചു

ചെന്നൈ: ഹൈകോടതിക്കെതിരെ അവഹേളന പരാമർശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്​. രാജ നിരുപാധികം മാപ്പപേക്ഷിച്ചു. പുതുക്കോട്ട തിരുമയത്ത്​ വിനായക ചതുർഥി ​േഘാഷയാത്രക്ക്​ അനുമതി നിഷേധിച്ച പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ചാണ്​ രാജ ഹൈകോടതിയെയും പൊലീസിനെയും മോശം ഭാഷയിൽ രൂക്ഷമായി വിമർശിച്ചത്​. സംഭവം വിവാദമായതോടെ ജസ്​റ്റിസുമാരായ സി.ടി. ശെൽവം, നിർമൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്​ രാജക്കെതിരെ സ്വമേധയ കേസെടുത്തു.

തിങ്കളാഴ്​ച ഹൈകോടതിയിൽ ഹാജരായ എച്ച്​. രാജ പ്രത്യേക സാഹചര്യത്തിൽ വൈകാരികമായി ആവേശത്തിൽ പ്രകോപനപരമായി സംസാരിച്ചുപോയതാണെന്നും പിന്നീട്​ തെറ്റാണെന്ന്​ ബോധ്യപ്പെട്ടതായും ഇതിനായി നിരുപാധികം മാപ്പപേക്ഷിക്കുന്നതായും അറിയിച്ചു. ഇതേത്തുടർന്ന്​ കോടതി കേസ്​ അവസാനിപ്പിച്ചു.

Tags:    
News Summary - BJP leader H Raja apologizes for derogatory remarks against judiciary -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.