ന്യൂഡൽഹി: ബി.ജെ.പി നേതാവും ഭോപ്പാൽ എം.പിയുമായ പ്രഗ്യ സിങ് താക്കൂറിന് കോവിഡ്. പ്രഗ്യ സിങ് താക്കൂർ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇന്ന് എന്റെ കൊറോണ റിപ്പോർട്ട് പോസിറ്റീവായി. കഴിഞ്ഞ രണ്ട് ദിവസം എന്റെ കോൺടാക്ടിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അഭ്യർഥിക്കുന്നു. ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ ദൈവത്തോടും പ്രാർഥിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഗോമൂത്രം കോവിഡിനെ പ്രതിരോധിക്കുമെന്ന് പ്രഗ്യാസിങ് താക്കൂർ പറഞ്ഞിരുന്നു. കോവിഡിൽ നിന്നും ശ്വാസകോശ രോഗങ്ങളിൽ നിന്നും ഗോമൂത്രം സംരക്ഷണം നൽകുമെന്നായിരുന്നു അവരുടെ പ്രസ്താവന. അതുകൊണ്ട് കോവിഡിനെതിരെ മറ്റ് മരുന്നുകളൊന്നും സ്വീകരിക്കില്ല. തനിക്ക് കോവിഡ് ബാധിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
2008ലെ മാലേഗാവ് സ്ഫോടനകേസിലെ പ്രതിയായ പ്രഗ്യ സിങ് താക്കൂർ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകാത്തത് വിവാദമായിരുന്നു. കോടതി നടപടികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുമ്പോഴും പൊതുവേദിയിൽ ഡാൻസ് ചെയ്തതും മൈതാനത്ത് അവർ കായിക മത്സരങ്ങളിൽ ഏർപ്പെട്ടതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.