ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി വീണ്ടും ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. നാല് മാസം മുമ്പ് ബി.ജെ.പി നടത്തിയ വിഫല ശ്രമം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഓൺലൈനിലൂടെ പാർട്ടി ഓഫിസ് ഉദ്ഘാടനം ചെയ്യവേയാണ് ഗെഹ്ലോട്ട് ബി.ജെ.പിക്കെതിരെ ആരോപണമുയർത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, പുതിയ ബി.ജെ.പി രാജ്യസഭ എം.പി സഫർ ഇസ്ലാം എന്നിവർ നാല് മാസം മുമ്പ് കോൺഗ്രസ് എം.എൽ.എമാരെ കണ്ട് സർക്കാറിനെ മറിച്ചിടുമെന്ന് വാഗ്ദാനം നൽകിയതാണ്. ആ ശ്രമം അവർ വീണ്ടും തുടങ്ങിയിട്ടുണ്ടെന്ന് ഗെഹ്ലോട്ട് ആരോപിച്ചു.
എന്നാൽ ആരോപണം ബി.ജെ.പി നിഷേധിച്ചു. ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അതിന്‍റെ നിരാശയിൽ നിന്നാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.