ന്യൂഡല്‍ഹി: സി.പി.എം അക്രമം നടത്തുന്നുവെന്നാരോപിച്ച് കേരളത്തിലെ പ്രതിഷേധം ദേശവ്യാപകമാക്കുന്നതിെൻറ ഭാഗമായി ഡൽഹി എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ മാർച്ച് നടത്തി. സി.പി.എം ആസ്ഥാനത്തിന് 500 മീറ്റർ അകലെ പൊലീസ് തടഞ്ഞു.
കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, വിജയ് ഗോയൽ, ദേശീയ വൈസ് പ്രസിഡൻറ് ശ്യാം ഝാൻജു, സംസ്ഥാന പ്രസിഡൻറ് മനോജ് തിവാരി, ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ, ദേശീയ സെല്‍ കണ്‍വീനര്‍ അരവിന്ദ് മേനോൻ, ഡല്‍ഹി സംഘടന സെക്രട്ടറി സിദ്ധാർഥന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. ജനാധിപത്യമര്യാദയില്ലാത്ത പ്രവര്‍ത്തനശൈലിയാണ് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ തുടരുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ജിതേന്ദ്ര സിങ് പറഞ്ഞു. രാഷ്ട്രീയഎതിരാളികളെ കായികമായി നേരിടുന്ന സി.പി.എം ശൈലി ജനാധിപത്യവിരുദ്ധമാെണന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുമ്പ് നടന്ന മാർച്ച് അക്രമാസക്തമായതിെൻറ പശ്ചാത്തലത്തിൽ പൊലീസ് ഇത്തവണ എ.കെ.ജി ഭവന് ചുറ്റും സുരക്ഷ ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.