മുംബൈ: ജന്മാഷ്ടമി ദിനത്തിൽ പ്രസംഗിക്കവെ, യുവാക്കളോട് അവരുടെ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്നു തരാമെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഘാട്കൂപ്പറിൽനിന്നുള്ള എം.എൽ.എ രാം കദമിനെതിരെയാണ് ഗൗരവമല്ലാത്ത വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുള്ളത്.
വിവാദ പ്രസ്താവനക്കെതിരെ വനിത സാമൂഹിക പ്രവർത്തക ബാർഷി പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. സമൂഹത്തിലെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടിയെന്ന് ആരോപിച്ച് 504ാം വകുപ്പ് അനുസരിച്ചാണ് എം.എൽ.എക്കെതിരെ കേസെടുത്തത്. ഇൗ വകുപ്പ് പ്രകാരമുള്ള കേസിൽ പൊലീസിന് അന്വേഷണം നടത്തണമെങ്കിൽ കോടതിയുടെ അനുമതി ആവശ്യമാണ്.
തിങ്കളാഴ്ച മുംബൈ നഗരത്തിൽ ജന്മാഷ്ടമി ആഘോഷത്തിനിടെയാണ് കദം വിവാദമായ പ്രസ്താവന നടത്തിയത്. ‘‘നിങ്ങൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുകയും അവൾ അത് നിരസിക്കുകയും ചെയ്താൽ നിങ്ങൾ മാതാപിതാക്കളെയും കൂട്ടി എെൻറയടുത്ത് വരിക. അവർക്കുകൂടി പെൺകുട്ടിയെ ഇഷ്ടമായാൽ ഞാനവളെ തട്ടിക്കൊണ്ടുവന്ന് നിങ്ങൾക്ക് തരും’’ -ഇതായിരുന്നു രാം കദമിെൻറ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.