ന്യൂഡൽഹി: അനുഷ്ക ശർമയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയോട് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്. അനുഷ്ക ശർമ നിർമിച്ച ‘പാതാൾ ലോക്’ വെബ്സീരീസുമായി ബന്ധെപ്പട്ട വിവാദത്തെ തുടർന്നാണ് ബി.ജെ.പി നേതാവും എം.എൽ.എയുമായ നന്ദകിേഷാർ ഗുർജറിെൻറ പ്രസ്താവന.
വിരാട് കോഹ്ലി ഒരു ദേശഭക്തനാണ്. ഇന്ത്യക്കായി ക്രിക്കറ്റ് കളിക്കുന്ന കോഹ്ലി ഭാര്യ അനുഷ്ക ശർമയുമായി വിവാഹബന്ധം വേർപ്പെടുത്തണം -നന്ദകിഷോർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പാതാൾ ലോക് സീരിസിൽ അനുമതിയില്ലാതെ തെൻറ ചിത്രം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി അനുഷ്ക ശർമക്കെതിരെ നന്ദകിഷോർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വെബ് സീരീസിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്ത വിനിമയ, വിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കറിന് കത്തയക്കുകയും ചെയ്തു. വെബ്സീരീസ് വർഗീയ പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞ് ദേശീയ സുരക്ഷ നിയപ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്.
#Ghaziabad: BJP leader Nandkishor Gurjar (@nkgurjar4bjp) has filed a case against actor turned producer @AnushkaSharma. FIR is regarding Web Series #PataalLok. He accused actress of sedition and advised @imVkohli to divorce her. (Story in Development) pic.twitter.com/NNEXAFclfX
— Newsroom Post (@NewsroomPostCom) May 23, 2020
സീരീസിൽ ജാതീയമായി പ്രശ്നങ്ങളുണ്ടാക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന് കാണിച്ച് ലോയേഴ്സ് ഗിൽഡ് അംഗം വിേരൻ ശ്രീ ഗുരുങ് അനുഷ്കക്കെതിരെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ വെബ് സീരിസിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരിക്കാൻ അനുഷ്കയോ കോഹ്ലിയോ തയാറായിട്ടില്ല.
അനുഷ്ക ശർമയും സഹോദരൻ കർനേഷ് ശർമയും ചേർന്നാണ് പാതാൾ ലോക് വെബ്സീരീസ് നിർമിച്ചിരിക്കുന്നത്. ജയ്ദീപ് അഹ്ലാവത്, നീരജ് ഗാബി, അഭിഷേക് ബാനർജി, ഗുൽ പനാങ്, സ്വാസ്തിക മുഖർജി തുടങ്ങിയവരാണ് പാതാൾ ലോകിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.