തനിക്കെതിരെ കൂടോത്രം നടത്തുന്നു; പരാതിയുമായി യു.പി ബി.ജെ.പി എം.എൽ.എ

ന്യൂഡൽഹി: തനിക്കെതിരെ കൂടോത്രം നടത്താൻ ശ്രമം നടന്നുവെന്ന പരാതിയുമായി ബി.ജെ.പി എം.എൽ.എ ലോകേന്ദ്ര പ്രതാപ് സിങ്. ഫേസ്ബുക്കിലൂടെയാണ് കൂടോത്രത്തിന്റെ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചത്. യു.പിയിൽ നിന്നുള്ള എം.എൽ.എയാണ് ലോകേന്ദ്ര പ്രതാപ് സിങ്.

വിത്തുകൾ, എം.എൽ.എയുടെ ഫോട്ടോ, ചുവന്ന തുണി, കുങ്കുമം, കു​പ്പിയിലുള്ള ചുവന്ന നിറത്തിലുള്ള ദ്രാവകം എന്നിവ കൂടോത്രത്തിനായി ഉപയോഗിച്ചുവെന്ന് എം.എൽ.എ പറയുന്നു. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

താൻ ശിവഭഗവാന്റെ ഭക്തനാണെന്നും ഇത്തരം കൂടോത്രം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യൻ ചന്ദ്രനിലെത്തുമ്പോഴാണ് അശാസ്ത്രീയമായ ഇത്തരം കാര്യങ്ങൾ നടക്കുന്നത്. നമ്മൾ ചന്ദ്രനിലെത്തി. എന്നാൽ, ഇപ്പോഴും ചില ആളുകൾ ദുർമന്ത്രവാദത്തിലാണ് വിശ്വസിക്കുന്നത്. ദൈവം അവർക്ക് ബുദ്ധി നൽകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - BJP MLA shares photo of 'black magic' setup targeted against him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.