അസദുദീൻ ഉവൈസിയെ 'രാഷ്ട്രീയ ഭീകരവാദി'യെന്ന് വിളിച്ച് ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്

ഭല്ലിയ: എ.ഐ.എം.ഐ.എം തലവൻ അസദുദീൻ ഉവൈസിയെ രാഷ്ട്രീയ ഭീകരവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണ് ഉവൈസി എന്നാണ് സുരേന്ദ്ര സിങ്ങിന്‍റെ ആരോപണം.

പതിവായി പരസ്യ പ്രസ്താവനകൾ നടത്തി വിവാദങ്ങൾക്ക് തിരികൊളുത്താറുണ്ട് സുരേന്ദ്രസിങ്. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിൽ അക്രമം കൂടിവരികയാണെന്നും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

'ഉവൈസി ഒരു രാഷ്ട്രീയ ഭീകരവാദിയാണ്. സമൂഹത്തെ ഇളക്കിവിടുകയും സമൂഹത്തിൽ ഭീന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ഇദ്ദേഹത്തിന് ഹിന്ദുക്കൾക്ക് ഭൂരിപക്ഷം ഉള്ളിടത്തോളം കാലം മാത്രമാണ് ഇദ്ദേഹത്തിന് മതേതരത്തിൽ വിശ്വാസമുണ്ടാകുക' എന്നും അദ്ദേഹം പറഞ്ഞു.

'തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാൾ സംഞ്ചരിക്കുന്നത് ജമ്മു-കശ്മീരിന്‍റെ പാതയിലാണ്. അവിടത്തെ സ്ഥിഗതികൾ കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുണ്ട്.' എം.എൽ.എ പറഞ്ഞു.

പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - BJP MLA Surendra Singh calls AIMIM chief Asaduddin Owaisi 'political terrorist'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.