മുംബൈ: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത സർക്കാർ രൂപീകരണ നടപടിയിൽ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ ബി.ജെ.പി എം.പി സഞ് ജയ് കക്കഡെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിെൻറ വസതിയിലെത്തി. എൻ.സി.പിയെ അനുനയിപ്പിക്കാനാണ് ബി.ജെ.പി എം.പിയുടെ സന്ദർശനമെന്നാണ് സൂചന.
എൻ.സി.പി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലും ശരദ് പവാറിെൻറ വസതിയിലെത്തിയിട്ടുണ്ട്. പാർട്ടി നേതാവ് ചഗ്ഗൻ ഭുജ്പാൽ രാവിലെ പവാറിനെ കാണാനാനെത്തുകയും 50 എം.എൽ.എമാരും തങ്ങൾക്കൊമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
കൂറുമാറ്റം ഭയന്ന് എൻ.സി.പി എം.എൽ.എമാരെ പോവെയ്ലിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ പാർട്ടിയിൽ നിന്നും അജിത് പവാറിനൊപ്പം പോയ നാല് എം.എൽ.എമാരും സ്വന്തം പാളയത്തിൽ തിരിച്ചെത്തി.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവസിന് ഈ മാസം മുപ്പത് വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സമയം നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്ത് എൻ.സി.പി -സേന -കോൺഗ്രസ് സഖ്യം നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.